Friday 21 September 2012

വേലികള്‍

പ്രവര്‍ത്തനം 6
എന്താണ് വേലികള്‍? വിഡിയോനിരീക്ഷിക്കുക.... (SIET വീഡിയോ cd)

3. വേലികള്‍:-
ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണഫലമായി സമുദ്രജലത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളാണ് വേലികള്‍. ചന്ദ്രനാണ് ഭൂമിയോട് ഏറ്റവും അടുത്ത്. ഏകദേശം നാലുലക്ഷം കി.മീ. അകലെ കൂട്ടി 29 ½ ദിവസം കൊണ്ട് ഒരു പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ചന്ദ്രനെ അഭിമുഖികരിക്കുന്ന ഭൂ ഭാഗത്ത് ഗുരുത്വാകര്‍ഷണ ഫലമായി ഭൂമിയിലെ സമുദ്രനിരപ്പ് ഉയരുന്നു. ഇതാണ് വേലിയേറ്റം. ഇതേ സമയം ചന്ദ്രന്റെ നേരേ എതിര്‍ ഭാഗത്ത് അപകേന്ദ്രബലത്തിന് വിധേയമായി അവിടേയും ജലനിരപ്പ് ഉയരുന്നു. വേലിയേറ്റം ഉണ്ടാകുന്ന ഭാഗത്തേക്ക് മറ്റു ഭാഗങ്ങളില്‍ നിന്നും ജലം വന്‍ തോതില്‍ ഒഴുകി എത്തുന്നതിനാല്‍ 900 കോണിയ അകലത്തില്‍ വേലിയേറ്റഭാഗത്തിന്റെ എതിര്‍ഭാഗത്ത് ജലനിരപ്പ് വന്‍ തോതില്‍ താഴുന്നു. ഈ പ്രതിഭാസമാണ് വേലിയിറക്കം. ഏകദേശം 6 മണിക്കൂര്‍ കൊണ്ട് ജലം ഉയരുകയും വീണ്ടും 6 മണിക്കൂര്‍ കൊണ്ട് ഏറ്റവും താഴ് ന്ന നിരപ്പിലെത്തുകയും ചെയ്യുന്നു.


 




 



വാവുവേലിയും സപ്തമിവേലിയും

അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ സൂര്യന്‍-ചന്ദ്രന്‍-ഭൂമി നേര്‍രേഖയില്‍ എത്തുകയും ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം ഒരുമിച്ച് ഭൂമിയില്‍ പതിക്കുകയും കൂടുതല്‍ ശക്തമായ വേലികള്‍ ഉണ്ടാകുന്നു ഇതാണ് വാവുവേലികള്‍. ചന്ദ്രന്റെ പരിക്രമണത്തില്‍ ഒന്നാം പാദത്തിലും, മൂന്നാംപാദത്തിലും ഭൂമിയില്‍ നിന്നും 900 കോണിയ അകലത്തിലാണ് സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം. ഇവിടെ ആകര്‍ഷണഫലമായി 900 ഭാഗത്ത് ചെറിയതോതില്‍ വേലിയേറ്റം ഉണ്ടാകുന്നു. ഇതാണ് സപ്തമി വേലികള്‍. പട്ടിക നിരീക്ഷിക്കുക

സൂര്യന്‍-ചന്ദ്രന്‍-ഭൂമി ഇവയുടെ സ്ഥാനങ്ങള്‍


ദിവസം വേലി
സൂര്യന്‍-ചന്ദ്രന്‍-ഭൂമി ഇവയുടെ സ്ഥാനങ്ങള്‍
വേലിയുടെ സ്വഭാവം
അമാവാസി വാവുവേലി
ഒരേ നിരയില്‍ ചന്ദ്രന്‍,സൂര്യന്റെയും ഭൂമിയുടേയും നടുവില്‍
ശക്തമായ വേലിയേറ്റം
പൗര്‍ണ്ണമി വാവുവേലി
ഒരേ നിരയില്‍ ഭൂമി, സൂര്യന്റെയും ചന്ദ്രന്റെയും നടുവില്‍
ശക്തമായ വേലിയേറ്റം
ഒന്നാംപാദം സപ്തമിവേലി
സൂര്യനും ചന്ദ്രനും ഭൂമിയില്‍ നിന്നും 900കോണിയ അകലത്തില്‍
ശക്തികുറഞ്ഞ വേലിയേറ്റം
മൂന്നാംപാദം സപ്തമിവേലി
സുര്യനും, ചന്ദ്രനും ഭൂമിയില്‍ നിന്ന് 900കോണിയ അകലത്തില്‍
ശക്തികുറഞ്ഞ വേലി

  • വേലികള്‍ കൊണ്ട് തീരദ്ദേശവാസികള്‍ക്കും മറ്റു ജനങ്ങള്‍ ഉണ്ട്. മനുഷ്യര്‍ വേലികളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തുന്നു.
  • * മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് തോണ്ടിയിറക്കാന്‍ സഹായകുന്നു.
    * ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകളടുപ്പിക്കാന്‍ കഴിയുന്നു.
    * തീരത്തുനിര്‍മ്മിക്കുന്ന വലിയ പത്തേമാരികള്‍ കടലിലിറക്കാം.
    * കടല്‍തീരം ശുചികരണത്തിന് സഹായിക്കുന്നു.
    * ഉപ്പളങ്ങളില്‍ ജലം നിറക്കുന്നതിന് സഹായിക്കുന്നു.
    * വേലിയേറ്റ ജലശക്തിയുപയോഗിച്ച് വൈദ്യുതിയുണ്ടാക്കാം

No comments:

Post a Comment